”പോരൂന്നോ എന്റെ കൂടെ…”; വൈറലായി കുട്ടിത്താരങ്ങളുടെ ടിക് ടോക് വീഡിയോ

January 25, 2019

ഇപ്പോള്‍ ടിക് ടോക്കിന്റെ കാലമാണ്. പ്രായത്തെപ്പോലും മറന്ന് പലരും ടിക് ടോക്കില്‍ താരമാകാറുണ്ട്. വിത്യസ്തമായ ടിക് ടോക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ക്കും ഏറെ പ്രീയപ്പെട്ടതാണ്. ഇപ്പോഴിതാ രണ്ട് കുട്ടിത്താരങ്ങളുടെ ടിക് ടോക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രായത്തെ പോലും വെല്ലുന്ന തരത്തിലാണ് ഇരുവരുടെയും പ്രകടനം. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയിലെ മോഹന്‍ലാലും രേവതിയും തമ്മിലുള്ള ഒരു രംഗത്തിനാണ് ഇരുവരുടെയും ടിക് ടോക്ക്. ”പോരുന്നോ എന്റെ കൂടെ” എന്ന ഒറ്റ ഡയലോഗേയുള്ളുവെങ്കിലും ഇരുവരും തകര്‍ത്തഭിനയിച്ചിട്ടുണ്ട് വീഡിയോയില്‍.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഈ കുട്ടിത്താരങ്ങളുടെ ടിക് ടോക്ക് വീഡീയോയ്ക്ക് ലഭിക്കുന്നത്. 800 ലധികം പേര്‍ ഇതിനോടകംതന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.