‘സന്തോഷത്തിന്റെ ഒരു വർഷം’; വിവാഹ വാർഷികത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഭാവന..

January 22, 2019

മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുമ്പോൾ സന്തോഷം പങ്കുവെച്ച് നടി. പ്രശസ്ത കന്നഡ സിനിമ നിർമ്മാതാവും ബിസിനസുകാരനുമായ നവീനാണ് ഭാവനയുടെ ഭർത്താവ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാവന പ്രിയപ്പെട്ടവന് വിവാഹ വാർഷികത്തിന്റെ ആശംസകൾ നേർന്നത്. ഇരുവർക്കും ഈ ദിനത്തിന്റെ ആശംസകൾ നേർന്നത് നിരവധി സുഹൃത്തുക്കളും രംഗത്തെത്തി.

നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. 2012-ൽ ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോമിയോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോ നിർമ്മിച്ചത് നവീൻ ആയിരുന്നു.

കഴിഞ്ഞ വർഷം ജനുവരി 22 ന് തൃശ്ശൂരിലെ ഒരു അമ്പലത്തിൽ വെച്ചു നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്.  തുടർന്ന് നടന്ന റിസപ്ഷനിൽ മലയാള സിനിമ-സീരിയൽ രംഗത്തെ താരങ്ങളിൽ  പലരും  പങ്കെടുത്തിരുന്നു. മമ്മൂട്ടി, ജയറാം, പൃഥ്വിരാജ്, ഇന്ദ്രജിത്, സിദ്ദിഖ്, ഗീതു മോഹൻദാസ്, നസ്രിയ, മിയ, ലാൽ, റിമി ടോമി, മഞ്ജു വാര്യർ  തുടങ്ങി നിരവധി പ്രമുഖർ ഭാവനയ്ക്കും നവീനും ആശംസകളുമായെത്തിയിരുന്നു.

 

View this post on Instagram

 

❤️❤️

A post shared by Bhavna Menon Naveen (@bhavanaofficial) on