ആകാംഷ നിറച്ച് ദ് ഗാംബിനോസി’ന്റെ കാരക്ടര്‍ തീം മ്യൂസിക്‌; വീഡിയോ

February 2, 2019

സസ്‌പെന്‍സ് ത്രില്ലറായ ഗാംബിനോസ് എന്ന പുതിയ ചിത്രത്തിലെ കാരക്ടര്‍ തീം മ്യൂസിക് പുറത്തിറങ്ങി. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, നീരജ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്.

അമേരിക്കയില്‍ താമസമാക്കിയ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഗാംബിനോസ്… ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ കഥ പറയുന്ന ‘ദി ഗാംബിനോസ്’ എന്ന ചിത്രത്തിന്റെ പ്രമേയം. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടിയുള്ള ചിത്രത്തിന്റെ പേരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആക്ഷന്‍ രംഗങ്ങളും സസ്‌പെന്‍സും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.ഒരു അധോലോക കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.