സിമ്പിളായി വന്ന് കൈയടി നേടിയ നായകന്; ‘ജോസഫി’ലെ കുറ്റാന്വേഷണരംഗം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു
ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രമാണ് ‘ജോസഫ്’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തേതേടി മറ്റൊരു അംഗീകാരം കൂടി. ജോസഫിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് ജോജു ജോസഫ് സ്വന്തമാക്കി.
അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ജോസഫ് എന്ന സിനിമയിലെ ഒരു വീഡിയോ രംഗം. സിനിമയുടെ ആരംഭത്തില്തന്നെയുള്ള കുറ്റാന്വേഷമരംഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചലച്ചിത്രലോകത്ത് സിമ്പിളായി വന്ന് കൈയടി നേടിയ നായകനാണ് ജോജു ജോര്‍ജ്്. ജോസഫ് എന്ന സിനിമയിലെ ഈ കുറ്റാന്വേഷണരംഗത്തിലും അങ്ങനെതന്നെ.
ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോസഫിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
Read more:പുരസ്കാരം നേടിയ ‘കാന്തന്’ എന്ന സിനിമയെക്കുറിച്ച്
‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.
ദിലീഷ് പോത്തന്, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.