സംസ്ഥാനചലച്ചിത്ര പുരസ്കാരം; ഒറ്റനോട്ടത്തില്‍

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാരായി ജയസൂര്യയെയും സൗബിന് സാഹിറിനെയും തിരഞ്ഞെടുത്തു. ‘ക്യാപ്റ്റന്‍’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിന് സാഹിര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച നടി: നിമിഷ സജയന് (ചിത്രം: ചോല)
മികച്ച സ്വഭാവ നടന്: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)
മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന് (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)
മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ<
മികച്ച സംവിധായകന്: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)
മികച്ച കഥാചിത്രം: കാന്തന് (ഷെരീഫ് ഇസ)
മികച്ച പിന്നണി ഗായകന്: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)
മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)
മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)
മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്
മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍
മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരി
മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്മഥന്
മികച്ച നവാഗതസംവിധായകന്: സക്കരിയ മുഹമ്മദ്
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്): ഷമ്മി തിലകന്
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്): സ്നേഹ
മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്