‘ഇതായിരുന്നു ’96’ ന്റെ യഥാർത്ഥ ക്ലൈമാക്സ്’- വിജയ് സേതുപതി…

February 5, 2019

തെന്നിന്ത്യ മുഴുവനുമുള്ള ആരാധകർ സ്നേഹപ്പൂർവം കണ്ടാസ്വദിച്ച ചിത്രമായിരുന്നു 96. ചിത്രം പുറത്തിറങ്ങി 100 ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ചിത്രത്തിന്റ 100 ആം ദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും.

ചടങ്ങിൽ ആരാധകരുടെയും അവതാരകന്റെയും ആഗ്രഹപ്രകാരം 96 ന്റെ യഥാർത്ഥ ക്ലൈമാക്സ് കാണിച്ചിരിക്കുകയാണ് തൃഷയും വിജയ് സേതുപതിയും. ചിത്രത്തിൽ എല്ലാവരെയും പറ്റിച്ച് പോകുന്ന ജാനുവിനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലെന്നും എല്ലാവര്ക്കും വേണ്ടി വിജയ് സേതുപതി തൃഷയെ ആലിംഗനം ചെയ്യണമെന്നും അവതാരകൻ പറഞ്ഞു.

ഇതോടെ സ്റ്റേജിൽ എത്തിയ ഇരുവരും ആലിംഗനം ചെയ്യുകയും, ഇതായിരുന്നു ചിത്രത്തിന്റെ യഥാർത്ഥ ക്ലൈമാക്സ് എന്ന് പറയുകയും ചെയ്തു..