‘വൈറസ്’ സിനിമയുടെ റിലീസിന് സ്റ്റേ

February 7, 2019

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ റിലീസിന് സ്റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് സ്‌റ്റേ ഓഡര്‍. ചിത്രത്തിന്റെ പ്രദര്‍ശനവും മൊഴിമാറ്റവും നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്.

വൈറസ് എന്ന സിനിമയുടെ പേരും കഥയും മോഷ്ടിച്ചാതാണെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് കേടതി നടപടി സ്വീകരിച്ചിരിച്ചിരിക്കുന്നത്. ‘വൈറസ്’ എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കുന്നതെന്നും ഉദയ് അനന്തന്‍ ആരോപിച്ചു.

അതേസമയം 2019 ഏപ്രില്‍ 11 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം.