വേദിയിൽ ആടിത്തിമിർത്ത് കാളിദാസും ഐശ്വര്യയും; വീഡിയോ കാണാം..

February 27, 2019

മലയാളി പ്രക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറച്ച കാളിദാസും ഐശ്വര്യലക്ഷ്മിയും. ഇരുവരും പ്രധാന കഥാപാത്രങ്ങായി എത്തുന്ന ചിത്രമാണ് അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച അർജന്റീന ഫാൻസ്‌ കാട്ടൂർകാവ്.
ഇരുവരുടെയും ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മാർച്ച് 22 ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി കോളേജുകളിൽ എത്തിയ താരങ്ങൾക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം പാട്ടുപാടിയും ചുവടുവെച്ചും വേദിയെ ആവേശത്തിലാഴ്ത്തിയ കാളിദാസിനെയും ഐശ്വര്യയെയും നിറഞ്ഞ കൈയടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.

കാളിദാസിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവുമെല്ലാം പറയുന്ന ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്.

ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.

ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ മിഥുൻ മനുവലിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവും ആരാധകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.