പ്രണയദിനത്തിൽ വിവാഹം വെളിപ്പെടുത്തി നടൻ ആര്യ…

February 14, 2019

പ്രണയദിനത്തിൽ വിവാഹം വെളിപ്പെടുത്തി നടൻ ആര്യ…നടി സയേഷയാണ് വധു. ഇരുവരും വളരെ കാലങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ ഇന്നാണ് ഔദ്യോകികമായി ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. 

കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹം ഉണ്ടെന്നും ഇരുവരും ട്വിറ്ററിൽ കുറിച്ചു.

ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.