ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന തകർപ്പൻ ക്യാച്ചുമായി യുവതാരം; വീഡിയോ കാണാം..

February 13, 2019

ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചർച്ചാവിഷയമാകുകയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ അത്ഭുത ക്യാച്ച്. നേപ്പാളില്‍ നടക്കുന്ന ധന്‍ഗധി പ്രീമിയര്‍ ലീഗിലായിരുന്നു ഭീം സര്‍ക്കിയെന്ന 17കാരന്റെ ആ കിടിലൻ ക്യാച്ച്.

ബോൾ പറന്നുയർന്നപ്പോൾ ബൗണ്ടറി ലൈനില്‍ ആയിരുന്ന സർക്കി അവിടെ നിന്ന് ഓടിവന്ന് മുന്നോട്ട് ഡൈവ് ചെയ്താണ് പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ക്യാച്ചിന്റെ വീഡിയോ കാണാം.