‘ബ്രീത്ത്’ തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്നു; അഭിഷേകിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് നിത്യ മേനോൻ..

February 11, 2019

ബോളിവുഡ് താരം അഭിഷേക് ബച്ചനും നടി നിത്യാ മേനോനും ഒന്നിക്കുന്നു. ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസാണ് ബ്രീത്ത്.

അതേസമയം നിത്യ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിത്. ‘ഒരുപാട് പ്രതീക്ഷയോടെയാണ് താൻ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രം താൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്നിലെ അഭിനേത്രിയെ ഈ ചിത്രത്തിലെ അഭിനയം  വളരെയധികം തൃപ്തിപ്പെടുത്തുന്നുണ്ട്’ നിത്യാ മേനോന്‍ പറഞ്ഞു.

‘ബ്രീത്തി’ലേക്ക് നിത്യയെ സ്വാഗതം ചെയ്യുന്നതായി സംവിധായകന്‍ മായങ്ക് ശര്‍മ്മയും കുറിച്ചു. താന്‍ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നെന്നും അതിനാല്‍ തന്നെ ബ്രീത്തിന്റെ രണ്ടാം സീസണിലേക്കുള്ള നിത്യയുടെ വരവില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.