തിരിച്ചടിച്ച് ഇന്ത്യ; സല്യൂട്ട് അടിച്ച് താരങ്ങൾ

February 27, 2019

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ രംഗത്തെത്തിയ വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ജനത ഏറ്റെടുത്ത്. പാക്കിസ്ഥാനെതിരെ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിന് സല്യൂട്ടടിച്ച് സിനിമ താരങ്ങളും പ്രമുഖരുമടക്കം നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച മോഹൻലാൽ ‘ഹൗ ഈസ് ദ ജോഷ്’ എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ സ്ട്രൈക് ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടൊപ്പമാണ് ഹൗ ഈസ് ദ് ജോഷ് എന്ന വാചകം മോഹൻലാൽ ട്വീറ്റ് ചെയ്തത്.

നടനും എം പിയുമായ സുരേഷ് ഗോപിയും ഇന്ത്യൻ സൈന്യത്തിന് പൂർണ പിന്തുണയുമായി രംഗത്തെത്തി. പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള പന്ത്രണ്ടാമത്തെ ദിവസം മിന്നൽ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനം അറിയിച്ച താരം ‘ഹൗ ഈസ് ദ ജോഷ്’ എന്ന പഞ്ച് ഡയലോഗും ഒപ്പം ചേർത്തു.

“ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം
തന്നെ തരും ഞങ്ങൾ ഇന്ത്യക്കാർ..എന്നാൽ ഒരു പൂവ് പറിച്ചെടുത്താൽ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു
തലക്കൽ വെക്കുന്ന ആദ്യത്തെ
പൂവായിരിക്കും അത്” ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യന്‍ വ്യോമസേനക്ക് സല്യൂട്ട് അറിയിച്ച ദുൽഖർ സൽമാൻ വ്യോമസേനയുടെ വിമാനങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചു.

 

View this post on Instagram

 

Hereby saluting the IAF!!!! Thank you brothers….. #howsthejosh ??

A post shared by Arya Babu (@arya.badai) on