12 ൽ എട്ട് സിക്സറുകളും സ്റ്റേഡിയത്തിന് പുറത്ത്, ഒരു ബോൾ പറന്നത് 121 മീറ്റർ ദൂരെ; കളിക്കളത്തിൽ അത്ഭുതമായി വീണ്ടും ക്രിസ്…

February 22, 2019

ക്രിസ് ഗെയ്‌ൽ ബാറ്റിങ്ങിനിറങ്ങിയാൽ അമ്പയർമാർക്ക് കട്ടപ്പണിയാണ്. ഗെയ്ൽ ബാറ്റ് എടുത്താൽ പിന്നെ പറന്നു വരുന്ന പന്തുകൾ എങ്ങോട്ടാണ് പോകുകയെന്ന് ആർക്കും ഒരുപിടിയുമില്ല. പലപ്പോഴും പന്തുകൾ സ്റ്റേഡിയത്തിന് പുറത്തായിരിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പുതിയ പന്തുകൾ വേണ്ടിവരും.

വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ 129 പന്തുകളില്‍ നിന്ന് 135 റൺസെടുത്തു. 12 പടുകൂറ്റന്‍ സിക്‌സറുകളുടേയും വെറും മൂന്ന് ബൗണ്ടറികളുടേയും പിന്തുണയോടെയാണ് താരം 135 റൺസ് നേടിയത്.

കളിയിലെ പന്ത്രണ്ടിൽ എട്ട് സിക്സറിലും ബോളുകളുടെ സ്ഥാനം സ്റ്റേഡിയത്തിന് പുറത്തായിരുന്നു. ഇതിൽ ഒരു സിക്സറാകട്ടെ 121 മീറ്റർ അകലെയുള്ള തുറമുഖത്തെ ഒരു കപ്പലിലാണ് ചെന്ന് നിന്നത്.