പ്രായം തോല്‍പിക്കാത്ത പ്രണയം; 50-ാം വിവാഹവാര്‍ഷികത്തില്‍ കിടിലന്‍ ഡാന്‍സുമായി ദമ്പതികള്‍: വൈറല്‍ വീഡിയോ

February 5, 2019

ഫെബ്രുവരി പതിനാല്, വാലെന്റൈന്‍സ് ഡേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. പ്രണയം പറയാനും പ്രണയം ഓര്‍ത്തെടുക്കാനുമെല്ലാം കാത്തിരിക്കുകയാണ് പലരും. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മറ്റൊരു സുന്ദര പ്രണയം. ജീവിതം പ്രേമപൂര്‍ണ്ണമായിരിക്കണമെന്ന് ബഷീര്‍ പറഞ്ഞത് ഓര്‍മ്മയില്ലേ… ഇത്തരത്തില്‍ ജീവിതത്തെ പ്രണയപൂര്‍വ്വമാക്കിയ ഒരു ദമ്പതികളാണ് സാമൂഹ്യമാധ്യമങ്ങളുടെ കൈയടി നേടുന്നത്.

പ്രായത്തെപോലും തോല്‍പിച്ചാണ് ഇവരുടെ പ്രണയമെന്നാതാണ് മുഖ്യ ആകര്‍ഷണം. അമ്പതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ചാണ് കിടിലന്‍ ഡാന്‍സുമായി ഈ ദമ്പതികള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. മനോഹരമായ ഈ നൃത്തത്തിന് സോഷ്യല്‍ മീഡിയ ഒന്നാകെ കൈയടിക്കുകയാണ് ഇപ്പോള്‍.

Read more: കൊച്ചുമോന്‍ വിദേശത്തെത്തിയിട്ടും വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി അമ്മാമ്മയും കൊച്ചുമോനും; വീഡിയോ

ന്യൂജെനറേഷനെ വെല്ലുന്ന തരത്തിലാണ് ഇരുവരുടെയും പ്രകടനം. പഞ്ചാബി പാട്ടിന് തനതു പഞ്ചാബി നൃത്തത്തിന്റെ ശൈലിയിലാണ് ഇരുവരും ഡാന്‍സ് ചെയ്യുന്നത്. എന്തായാലും സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുകയാണ് ഈ ദമ്പതികള്‍.