ആക്ഷനും പ്രണയവുംനിറച്ച് ദേവിന്റെ ട്രെയ്‌ലര്‍

February 1, 2019

തമിഴകത്തുമാത്രമല്ല മലയാളക്കരയിലും ഉണ്ട് തമിഴ് നടന്‍ കാര്‍ത്തിക്ക് ആരാധകര്‍ ഏറെ. ആരാധകര്‍ക്കിടിയില്‍ ശ്രദ്ധേയമാവുകയാണ് കാര്‍ത്തി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍. ‘ദേവ്’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് പ്രേക്ഷകസ്വീകാര്യത നേടി മുന്നേറുന്നത്.

ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ദേവ്. രജത്ത് രവിശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. നേരത്തെ പുറത്തിറങ്ങിയ ‘ഒരു നൂറു മുറൈ… ‘ എന്നു തുടങ്ങുന്ന ദേവിലെ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

ഹാരിസ് ജയരാജ് ആണ് ഈ പ്രണയഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. താമരൈയുടേതാണ് വരികള്‍. സത്യ പ്രകാശും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാഗുല്‍ പ്രീത് സിങ്, പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, വിഘ്‌നേഷ്, അമൃത എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.