ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു
ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു. നയനയുടെ തിരുവനന്തപുരത്തെ വസതിയിൽ ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കാണപ്പെടുക ആയിരുന്നു. 31 വയസായിരുന്നു. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിയാണ് നയന.
പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലെനിന് രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയായിരുന്നു നയനയുടെ സിനിമാരംഗത്തേക്കുള്ള വരവ്. മകരമഞ്ഞിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തതെ സിനിമയ്ക്കുളള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മകരമഞ്ഞിന് ഐഎഫ്എഫ്കെ ഫിപ്രസി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആകാശത്തിന്രെ നിറം, സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, മെമ്മറീസ്, 100 ഡേയ്സ് ഓഫ് ലവ്, ഇടവപ്പാതി തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റായും നയന ലെനിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
Read also: ‘അബിയോട് അന്ന് പറഞ്ഞ വാക്കുകൾ യാഥാർഥ്യമായി’; വൈറലായി നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം അടുത്തിടെയാണ് സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്.
കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ജനുവരി 14 നാണ് അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം വഹിച്ചുവരികയായിരുന്നു അദ്ദേഹം.