‘അലാദ്ദീനി’ൻ ജീനിയായി വില്‍ സ്മിത്ത്; കിടിലൻ ട്രെയ്‌ലർ കാണാം

February 12, 2019

അറേബ്യന്‍ ഇതിഹാസമായ അലവുദ്ദീനും അത്ഭുത വിളക്കും എന്ന കഥയില്‍ ഡിസ്നി മുന്‍പ് നിര്‍മ്മിച്ച കാര്‍ട്ടൂണ്‍ ചിത്രത്തിന്‍റെ റീമേക്ക് അലാദ്ദീന്‍ സിനിമയുടെ സ്പെഷ്യല്‍ ലുക്ക് ട്രെയിലര്‍ ഇറങ്ങി. യൂട്യൂബിൽ തരംഗമായ ട്രെയ്‌ലർ ഇതിനോടകം നാല് മില്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

അലാദ്ദീനിൻ പ്രധാന കഥാപാത്രമായ  ജീനിയെ അവതരിപ്പിക്കുന്നത്  ഹോളിവുഡ് താരം വില്‍ സ്മിത്താണ്.  ഹോളിവുഡ‍് സംവിധായകന്‍ ഗ്രേ റിച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 24 ന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..