ഇണകളെപോലെ പരസ്പരം ചുംബിച്ച് അവരും നൃത്തം ചെയ്തു; രസകരമായ വീഡിയോ കാണാം..

February 24, 2019

ചിലപ്പോഴൊക്കെ ചില സ്‌നേഹത്തിനു മുമ്പില്‍ തോറ്റുപോകുന്നവരാണ് പലരും…അത്തരത്തിൽ അപൂർവ്വമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു യുവാവും അദ്ദേഹത്തിന്റെ വളർത്തുനായയും തമ്മിലുള്ള ബന്ധത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇരുവരുടെയും സ്നേഹത്തിന് മുന്നിൽ കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

ഒരു പാർട്ടിക്കിടെ നടന്ന രസകരമായ നൃത്തത്തിന്റെ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇണകള്‍ പരസ്പരം കൈ കോര്‍ത്തും തോളുരുമ്മിയും പതിയെ ഗാനത്തിനൊപ്പം  ചുവടുവയ്ക്കുന്നു. കൂട്ടത്തില്‍ ഒരു യുവാവ് തന്റെ വളര്‍ത്തുനായയെ തോളിലിട്ട് നൃത്തം വയ്ക്കുകയാണ്. ഇതോടെ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ശ്രദ്ധ നായയിലേക്കും ഉടമയിലേക്കും ആയെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇരുവരും വേദിയിൽ ചുവടുവയ്ക്കുന്നത്.

Read also : ‘ആമിനയെ ചേർത്ത് നിർത്തി മൂർദ്ധാവിൽ കൈകൾ വെച്ച് ഒരു നിമിഷം കണ്ണുകൾ അടച്ചു അമുദവനായി മാറുകയായിരുന്നു മമ്മൂക്ക’; ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

അതേസമയം പാർട്ടിക്കിടയിൽ ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 11.4 മില്ല്യണ്‍ കാഴ്ചക്കാരാണ് കണ്ടിരിക്കുന്നത്. വളര്‍ത്തുനായയും യുവാവും തമ്മിലുള്ള സ്നേഹത്തിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. നായ വളരെ സ്നേഹമുള്ള ജീവിയാണെന്നും പലർക്കും ഇതുപോലുള്ള വളർത്തുനായകൾ ഉണ്ടെന്നും പലരും കമന്റുകൾ പങ്കുവെച്ചു. അതേസമയം വളർത്തുനായകളും വീട്ടുടമസ്ഥരും തമ്മിലുള്ള സ്നേഹം പറയുന്ന നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വൈറലായ വീഡിയോ കാണാം..