ബാറ്റിങ്ങിൽ വിസ്മയിപ്പിച്ച് നാലുവയസുകാരി; കൈയ്യടിച്ച് സോഷ്യൽ മീഡിയ, വീഡിയോ കാണാം…

February 26, 2019

ബാറ്റിങ്ങിൽ വിസ്‌മയം തീർത്ത് ഒരു മിടുക്കി പെൺകുട്ടി. നാലുവയസുകാരിയായ സുദുർദി എന്ന കൊച്ചുമിടുക്കിയാണ് ബാറ്റിങ്ങിൽ വിസ്മയം തീർത്ത് സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്. ഒറീസയിലെ ബലസോര്‍ ജില്ലയിലെ നാല് വയസുകാരി പെൺകുട്ടിയുടെ കിടിലൻ ബാറ്റിങ്ങിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ്ങ് ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് ഈ കൊച്ചു മിടുക്കി.സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിലൂടെ  സുദുർദിയുടെ ബാറ്റിങ്ങ് സ്‌കില്ലുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വീടിന് മുകളിലുള്ള ടെറസില്‍ വെച്ച് ബാറ്റിങ്ങ് പരിശീലിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയെല്ലെ വ്യാട്ട് അടക്കമുള്ള പ്രമുഖരാണ് ഈ കൊച്ചു മിടുക്കിയുടെ ബാറ്റിങ്ങ് സ്‌കില്‍ കണ്ട് അമ്പരന്ന് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബോളര്‍ ടിനോ ബെസ്റ്റ് അടക്കമുള്ള നിരവധി പ്രമുഖർ ഈ മിടുക്കിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഈ കൊച്ചുമിടുക്കി സുദുർദിയുടെ പേരും എഴുതിച്ചേർക്കപ്പെടുമെന്നതിൽ സംശയമില്ല എന്നാണ് പലരും ഈ വീഡിയോയ്ക്ക് കമന്റ് നല്കിയിരിക്കുന്നത്.

സുദുർദി എന്ന നാലുവയസുകാരിയുടെ അത്ഭുത ബാറ്റിംഗ് വീഡിയോ കാണാം..