മരണമടഞ്ഞ ജവാന്മാരുടെ പേരുകൾ ശരീരത്തിൽ പച്ചകുത്തി ആദരമർപ്പിച്ച് യുവാവ്..

February 20, 2019

ഇന്ത്യയെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയതായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യൻ സൈനീക വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമം. മരണമടഞ്ഞ ജവാന്മാർക്കായി രാജ്യം ഒന്നായി ആദരമർപ്പിക്കുമ്പോൾ രാജസ്ഥാനിലെ ഗോപാൽ സഹാറൻ എന്ന യുവാവ് വ്യത്യസ്ഥമായ രീതിയിലാണ് ഈ ജവാന്മാർക്ക് ആദരമർപ്പിച്ചത്.

രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ജവാന്മാരുടെ പേരുകൾ ശരീരത്തിൽ പച്ചകുത്തിയാണ് ഈ യുവാവ് ജവാന്മാർക്ക് ആദരമർപ്പിച്ചത്. രാജ്യത്തിന് വേണ്ടി വീര മൃത്യു വരിച്ച ജവാന്മാരെ ഒരിക്കലും മറക്കാതിരിക്കാൻ വേണ്ടിയാണ്  ഗോപാൽ പുറത്ത് അവരുടെ പേരുകൾ പച്ചകുത്തിയത്.

കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞ 44 ജവാന്മാർക്കൊപ്പം സമീപകാലങ്ങളിലായി വിവിധ ആക്രമണങ്ങളിൽ മരിച്ച ജവാന്മാരുടെ പേരുകൾ കൂടി കൂട്ടിച്ചേർത്താണ് ഗോപാൽ പുറത്തു ടാറ്റൂ കുത്തിയത്.

പുൽവാമ ജില്ലയിലെ അവന്തിപ്പേറിലാണ് സി ആർ പി എഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ഇതിൽ 44 ജവാന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു മലയാളിയും കൊലപ്പെട്ടു. വയനാട് സ്വദേശിയായ വസന്തകുമാറാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റു.