ഐ പി എൽ; ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു…

February 20, 2019

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ആദ്യ രണ്ട് ആഴ്‌ചത്തെ മത്സരങ്ങളുടെ തിയതികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

ലോകസഭ  ഇലക്ഷൻ പ്രമാണിച്ചാണ് ആദ്യ ഘട്ട മത്സരക്രമം മാത്രം പ്രഖ്യാപിച്ചത്. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ നാല് വീതം മത്സരങ്ങളും ആദ്യ ഘട്ടത്തിൽ കളിക്കും. മത്സരത്തിൽ എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം എവേ മത്സരങ്ങള്‍ കളിക്കും. ഡല്‍ഹിക്ക് മൂന്ന് ഹോം മാച്ചും ബംഗ്ലൂരിന് മൂന്ന് എവേ മത്സരവുമുണ്ടാകും. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലെ 17യാണ് ആദ്യ ഘട്ട മത്സരം.