‘ക്യാപ്റ്റന്‍’ ടീം വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രത്തെക്കുറിച്ച് ജയസൂര്യ

February 16, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ക്യാപ്റ്റന്‍. പ്രജേഷ് സെന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധീയകന്‍. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരാധകരുമായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന്റെ പേരൊ മറ്റ് വിവരങ്ങളൊ വ്യക്തമല്ല.

ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ‘ക്യാപ്റ്റന്‍’ നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു….ഓര്‍മ്മകളുടെ ഗ്യാലറിയില്‍ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോല്‍സാഹിപ്പിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി….

ക്യാപ്റ്റന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാര്‍ത്ത അറിയിക്കട്ടെ.. കൂടുതല്‍ വിശേഷങ്ങള്‍ ഇന്ന് വൈകുന്നേരം 7 മണിക്ക്….