‘ഇളയരാജ’യ്ക്കു വേണ്ടി പാട്ടുപാടി ജയസൂര്യ

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസൂര്യ. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പാട്ടിന്റെ കാര്യത്തിലും ജയസൂര്യ മുന്നില്‍തന്നെയാണ്. ഇപ്പോഴിതാ ജയസൂര്യ വീണ്ടും ഗായകനാവുകയാണ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ‘ഇളയരാജ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ജയസൂര്യ ഗായകനായത്.
മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇളയരാജ’. വനജന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍