പുതിയ മുണ്ടിന്റെ സ്റ്റിക്കർ പോലും പറിക്കാതെ അവാർഡ് വാങ്ങിക്കാൻ എത്തിയ ജോജുവാണ് താരം..

February 19, 2019

ഈ ചിത്രത്തിൽ ഒരു സംഗതി ഒളിച്ചിരിപ്പുണ്ട്, ജോജു പോലും കണ്ടുപിടിക്കാത്ത ഈ സംഗതി പക്ഷെ കണ്ടുപിടിച്ച് കഴിഞ്ഞു നമ്മുടെ പ്രിയപ്പെട്ട മച്ചാന്മാർ…

സഹനടനായി എത്തി മലയാള സിനിമയുടെ പ്രിയപ്പെട്ട നായകനായി മാറിയ ജോജു ജോർജിന് ആരാധകർ ഏറെയാണ്. ‘ജോസഫ്’ എന്ന സിനിമയിലെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഈ താരത്തിന് അഭിനന്ദനവുമായി ലോകം മുഴുവനുമുള്ള താരങ്ങൾ എത്തിയിരുന്നു. എന്നാൽ മികച്ച നടൻ മാത്രമല്ല മലയാള സിനിമയിലെ സിമ്പിൾ നടൻ എന്ന പേരുകൂടി ചാർത്തപ്പെട്ടിരിക്കുകയാണ് ഈ താരത്തിന്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ‘ജോസഫ്’ എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.  ഈ വേദിയിൽ മുണ്ടുടുത്തെത്തിയ ജോജു നേരത്തെ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. എന്നാൽ പുതിയ മുണ്ടിന്റെ പ്രൈസ് സ്റ്റിക്കർ മാറ്റുന്ന കാര്യം പോലും ശ്രദ്ധിക്കാതെ അവാർഡ് വാങ്ങിക്കാൻ വേദിയിൽ എത്തിയ താരത്തെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ പ്രശംസിക്കുന്നത്.

താരത്തിന്റെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ മലയാള സിനിമയിലെ സിമ്പിൾ ഹീറോ എന്നാണ് ആരാധകർ അദ്ദേഹത്തെ വാഴ്ത്തുന്നത്. പ്രൈസ് സ്റ്റിക്കർ പറിക്കാത്ത മുണ്ടുടുത്ത ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അതേസമയം അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ഒരല്പം വികാരഭരിതനായിരുന്നു ജോജു. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് പ്രയാസാണ്. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു’ എന്നു പറഞ്ഞു തുടങ്ങിയ ജോജു വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ മൈക്ക് വിജയ്ബാബുവിന് കൈമാറി. എന്നാല്‍ തുടര്‍ന്ന് ചില രസകരമായ അനുഭവങ്ങള്‍ക്കൂടി പങ്കുവെച്ച് ജോജു സദസ്സിന്റെ കൈയടി നേടുകയായിരുന്നു.