ആരാധകരെ പൊട്ടിചിരിപ്പിച്ച് ആസിഫ് അലി; ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ടീസർ കാണാം..

February 4, 2019

മലയാളത്തിന് ഒരു മികച്ച ചിത്രം സമ്മാനിക്കാൻ എത്തിയിരിക്കുകയാണ് ആസിഫ് അലിയും കൂട്ടരും. നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. നിരവധി ഹാസ്യ രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. സനിലേഷ് ശിവന്റെ രചനയില്‍ ആസിഫ്  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കക്ഷി; അമ്മിണിപ്പിള്ള’.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക