സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു; കുമാര്‍ സാഹ്നി ചെയര്‍മാന്‍

February 16, 2019

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയിക്കുന്ന ജൂറിയെ പ്രഖ്യാപിച്ചു. കുമാര്‍ സാഹ്നിയാണ് സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. രചനാ വിഭാഗത്തിന്റെ ചുമതല പികെ പോക്കറിനുമാണ്.

ജോര്‍ജ് ജോസഫ്, കെജി ജയന്‍, ഷെറി ഗോവിന്ദന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പിജെ ഇഗ്നേഷ്യസ്, നവ്യ നായര്‍ തുടങ്ങിയവരാണ് സിനിമാ വിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങള്‍. ഡോ.ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവര്‍ രചനാ വിഭാഗത്തിലും അംഗങ്ങളായിട്ടുണ്ട്.