ദൃശ്യവിസ്മയങ്ങളുമായ് അക്ഷയ് കുമാര്‍; ‘കേസരി’യുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

February 21, 2019

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കേസരി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം മിനിറ്റുകള്‍ക്കൊണ്ട് ലക്ഷങ്ങള്‍ പിന്നിട്ടു.

1897-ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചരിത്രസിനിമയാണ് ‘കേസരി’. ദൃശ്യവിസ്മയങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. യുദ്ധത്തില്‍ 10000 അഫ്ഗാന്‍ സേനാനികളോട് ഏറ്റുമുട്ടിയ സിഖുകാരുടെ കഥയാണ് കേസരിയില്‍ ആവിഷ്‌കരിക്കുന്നത്.

അനുരാഗ് സിങ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായ അനുരാഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘കേസരി’. പരിനീതി ചോപ്ര കേസരിയില്‍ നായികാ കഥാപാത്രമായെത്തുന്നു. മാര്‍ച്ച് 21 ന് ചിത്രം തീയറ്ററുകളിലെത്തും.