‘കെ ജി എഫ്’ രണ്ടാം ഭാഗം വരുന്നു; വില്ലനായി വേഷമിടുന്നത് സഞ്ജയ് ദത്ത്…

February 12, 2019

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറികൊണ്ടിരിക്കുകയാണ് യാഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കെ ജി എഫ്. മലയാളം, കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലുമായി റിലീസിനെത്തിയ പുതിയ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗം എത്തുന്നെവെന്ന വാർത്തയാണ് ആരാധകർക്ക് കൂടുതൽ ആവേശം ജനിപ്പിക്കുന്നത്. ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് വില്ലനായി എത്തുന്നെവന്നതാണ് ആരാധകർക്ക് കൂടുതൽ മധുരം നൽകുന്ന വാർത്ത. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.

‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ്  ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാനവേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെ.ജി.എഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. പീരിഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് കെ.ജി.എഫ്. നിരവധി സസ്‌പെൻസും ആകാംഷയും നിറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.