ടൊവിനോ നായകനായ് പുതിയ ചിത്രം; പേര് പങ്കുവെച്ച് മോഹന്‍ലാല്‍

February 11, 2019

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ആരാധകര്‍ക്കായ് അനൗണ്‍സ് ചെയ്തത്. ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്.

ജിയോ വിപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു തകര്‍പ്പന്‍ ഡയലോഗാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നത്.