ശ്രദ്ധേയമായി ‘കിംഗ് ഫിഷി’ൻറെ പുതിയ പോസ്റ്റർ; ചിത്രം ഉടൻ
										
										
										
											February 22, 2019										
									
								 
								അനൂപ് മേനോൻ സംവിധായകനാകുന്നഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഫിഷ്. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്തും കൂടി ഒന്നിക്കുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദശരഥ വര്‍മ എന്നാണ് ചിത്രത്തില്‍ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീന് ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വര്‍മയെ അനൂപ് മേനോനായിരിക്കും അവതരിപ്പിക്കുക.
ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗയുടെ സംഗീതവും മഹാദേവന് തമ്പി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.






