തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങി ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’; ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്

February 16, 2019

ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന പുതിയ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 21 ന് കോടതി സമക്ഷം ബാലന്‍ വക്കീല്‍ തീയറ്ററുകളിലെത്തും. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read more: ദുല്‍ഖറും സുരാജും പിന്നെ മിഥുനും; ടിക്ക് ടോക്കില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി താരങ്ങള്‍; വീഡിയോ

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.