ഇങ്ങനെയാണ് കുമ്പളങ്ങിയിലെ ആ വീട് ഉണ്ടായത്; ചിത്രങ്ങൾ കാണാം..

February 21, 2019

മാത്യൂസ് പറഞ്ഞ കുമ്പളങ്ങി പഞ്ചായത്തിലെ ഏറ്റവും മോശം വീട്, നെപ്പോളിയന്റെ മക്കളുടെ വീട്.. കുമ്പളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയ ആർക്കും അത്രപെട്ടന്നൊന്നും മറക്കാനാവില്ല സജിയും ബോണിയും ബോബിയും മാത്യൂസും താമസിക്കുന്ന ആ വീട്.

ചുവന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഭിത്തിയും വാതിലുകൾക്ക് പകരം തുണികൊണ്ട് ഉണ്ടാക്കിയ കർട്ടനും ഒക്കെയുള്ള ആ ചെറിയ വീട്. ആർക്കും വേണ്ടാത്ത പൂച്ചകളെ ഉപേക്ഷിക്കുന്ന ആ സ്ഥലത്തെ വീട്ടിലുമുണ്ട് ആർക്കും വേണ്ടാത്ത നാല് സഹോദരങ്ങൾ…

സിനിമയിലെ കഥാപാത്രങ്ങളെപോലെ തന്നെ ചിത്രം കണ്ടിറങ്ങുന്നവരുടെ ഹൃദയം കീഴടക്കും ആ വീടും എന്നതിൽ സംശയമില്ല. സിനിമയ്ക്കായി ഉണ്ടാക്കിയതാണ് ആ വീട്. ചിത്രത്തിന്റെ പൂർണ്ണതയ്ക്കായി നിർമ്മിച്ച ആ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കലാസംവിധായകനായ ജ്യോതിഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഈ വീട് നിർമ്മിച്ചത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെപോലെ തന്നെ ഒരുപാട് കഥകൾ പറഞ്ഞ, ജീവിതങ്ങൾ പറഞ്ഞ ആ മനോഹര വീടിന്റെ ചിത്രങ്ങൾ കാണാം..