‘കുമ്പളങ്ങി നൈറ്റ്സ്’ തീയറ്ററുകളിലേക്ക്
										
										
										
											February 7, 2019										
									
								
								ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുമ്പളങ്ങി നൈറ്റ്സ് ഇന്ന് തീയറ്ററുകളിലേക്കെത്തുന്നു. മലയാള ചലച്ചിത്ര ആസ്വാദകര്ക്ക് പ്രിയപ്പെട്ട ഫഹദ് ഫാസില്, സൗബിന്,ഷെയ്ന് നിഗം തുടങ്ങിയവരെ അണിനിരത്തി മധു സി നാരായണ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’.
ശ്യാം പുഷ്കറും ദിലീഷ് പോത്തനും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില് നിര്മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്ക്കിങ് ക്ലാസ് ഹീറേയുമായി ചേര്ന്ന് ഫഹദ് ഫാസില് ആന്റ് ഫ്രണ്ട്സാണ് ചിത്രത്തിന്റെ നിര്മ്മാണം.
ഫഹദ് ഫാസിലിനൊപ്പം ഷെയ്ന് നിഗം, ശ്രീനാഥ് ഭാസി, സൗബിന് സാഹിര് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില് ഉള്പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.






