ഇത് ‘ഉയിരിൽ തൊടു’ന്നൊരു മനോഹര ഗാനം; ‘കുമ്പളങ്ങി നൈറ്റ്സി’ലെ ഗാനം കാണാം..

February 2, 2019

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ദിലീഷ് പോത്തൻ. സംവിധാനത്തിലെ പുതുമയും അഭിനയത്തിലെ സാധരണത്വവും അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കി. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും  ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ‘കുമ്പളങ്ങി നൈറ്റ്സ്’.

മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ സൗബിൻ ഷെയ്ന്‍നിഗം തുടങ്ങിയവരെ അണിനിരത്തി മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ഉയിരിൽ തൊടും എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. സുഷിൻ ശ്യാം സംഗീതം നൽകി അൻവർ അലി രചിച്ച് സൂരജ് സന്തോഷ്, ആൻ ആർമി എന്നിവർ ആലപിച്ച ഗാനമാണ് ഉയിരിൽ തൊടും.

ശ്യാം പുഷ്‌കർ ദിലീഷ് പോത്തൻ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്..വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദൂരദര്‍ശന്റെ പഴയ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന നാല് പേരോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ‘പണ്ട് പുഴുവടിച്ച് പല്ല് പോയത് ഓര്‍മ്മയുണ്ടോ’ എന്ന ഡയലോഗോടുകൂടി ടീസര്‍ അവസാനിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രം ഫെബ്രുവരി 7 ന് തീയറ്ററുകളിലെത്തും.