പഠിക്കുന്നത് എല്‍കെജിയില്‍; കൊച്ചുമിടുക്കിയുടെ ‘കൊണ്ടോരാം…കൊണ്ടോരാം’ പാട്ടിന് കൈയടിച്ച് സോഷ്യല്‍മീഡിയ

February 19, 2019

തീയറ്ററുകളില്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെങ്കിലും മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനിലെ ‘കൊണ്ടോരാം… കൊണ്ടോരാം…’ എന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാവുകയാണ് ഈ ഗാനം. എല്‍കെജിയില്‍ പഠിക്കുന്ന ഒരു കൊച്ചുമിടുക്കിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് ഈ മിടുക്കിയുടെ പാട്ട്. ഭാവാര്‍ദ്രമായാണ് കുട്ടിപ്പാട്ടുകാരി പാടുന്നതും.

കുട്ടിത്താരത്തിന്റെ മനോഹരമായ ആലാപനത്തിന് നിറഞ്ഞുകൈയടിക്കുകയാണ് സോഷ്യല്‍മീഡിയ. എന്നാല്‍ ഈ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല. എന്തായാലും കൊച്ചുമിടുക്കിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.

റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. മാണിക്യന്റെയും പ്രഭയുടെയും പ്രണയം വിളിച്ചോതുന്നതാണ് ഈ ഗാനം.