മലയാളത്തിനായ് പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി; ഗായത്രി

February 22, 2019

സ്വതന്ത്ര മലയാളം കമ്പൂട്ടിങ് മലയാളത്തിനായ് പുതിയൊരു ഫോണ്ടുകൂടി സമ്മാനിച്ചിരിക്കുകയാണ്. ഗായത്രി എന്നാണ് പുതിയ യുണിക്കോഡ് ഫോണ്ടിന്റെ പേര്. ബിനോയ് ഡൊമിനിക് ആണ് ഈ ഫോണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഏകദേശം ഒരുവര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു ഫോണ്ട് രൂപകല്പനചെയ്തിരിക്കുന്നത്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെയാണ് ഗായത്രി എന്ന ഫോണ്ടിന്റെ നിര്‍മ്മാണം പ്രധാനമായും തലക്കെട്ടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഗായത്രി ഫോണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്.

Read more:ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതി; ‘സൂപ്പര്‍ ഡീലക്‌സ്’ അടുത്ത മാസം തീയറ്ററുകളിലേക്ക്

കൂട്ടക്ഷരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിപി സഞ്ചയമാണ് ഈ ഫോണ്ടിലുള്ളത്. ഫോണ്ടിന്റെ ഓപ്പണ്‍ടൈപ്പ് എഞ്ചിനിയറിങ് കാവ്യ മനോഹറും ഏകോപനം സന്തോഷ് തോട്ടിങ്ങലും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളത്തിനുപുറമെ ഇംഗ്ലീഷ്/ ലാറ്റിന്‍ അക്ഷരങ്ങളും ഗായത്രി ഫോണ്ടിലുണ്ട്.