സോഷ്യല്‍മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ അപരന്‍; ചിത്രങ്ങള്‍ കാണാം

February 4, 2019

തീയറ്ററുകളില്‍ ഹൃദയംതൊടുന്ന അഭിനയവുമായി ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മമ്മൂട്ടിയുടെ ഒരു അപരന്‍.വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം ഈ അപരന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിക്കും അപരന്‍, ‘അല്‍ ഐനില്‍ ഉള്ള തിരൂര്‍കാരന്‍ വഹാബ്’ എന്ന ചെറു കുറിപ്പോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. രൂപസാദ്യശ്യത്തില്‍ മമ്മൂട്ടിയുമായി ഏറെ സാമ്യമുണ്ട് ഇദ്ദേഹത്തിന്. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.