യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളും നഷ്ടമായിപ്പോകുന്നു; വേദിയെ പൊട്ടിചിരിപ്പിച്ച് മമ്മൂക്ക

February 6, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെപോലെ ചെറുപ്പക്കാരനും ഉയർജ്വസ്വലനുമായ ഒരു നടൻ മലയാളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം… അദ്ദേഹത്തിനോട് എല്ലാ വേദിയിലും അവതാരകർ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ ചെറുപ്പത്തിന്റെ രഹസ്യം.

കഴിഞ്ഞ ദിവസം തെലുങ്ക് ചിത്രം ‘യാത്ര’യുടെ കൊച്ചിയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലും മമ്മൂട്ടിയോട് ഈ ചോദ്യം അവതാരക ചോദിച്ചു.  മമ്മൂട്ടി അതിന് നല്‍കിയ മറുപടി വേദിയിലും സദസിലുമുണ്ടായിരുന്നവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചു.

യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല കഥാപാത്രങ്ങളെയും നഷ്ടമായിപ്പോകാറുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല ഇങ്ങനെയാണ് മമ്മൂട്ടി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്.