ദുൽഖറിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി; പൊട്ടിച്ചിരിച്ച് തമിഴ് സിനിമ ലോകം…

February 6, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. വാപ്പച്ചിയുടെ അഭിനയത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചുമൊക്കെ എപ്പോഴും ദുൽഖർ സംസാരിക്കാറുണ്ട്. എന്നാൽ ദുൽഖറിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടിക്ക് എന്താണ് പറയാനുള്ളതെന്ന് പലപ്പോഴും ആരാധകർ ചിന്തിച്ചിട്ടുണ്ടാവും. അടുത്തിടെ തമിഴ്നാട്ടില്‍ നടന്ന വികടന്‍ സിനിമാ അവാര്‍ഡ് ദാനച്ചടങ്ങില്‍ അവതാരകര്‍ ഇതേ ചോദ്യം മമ്മൂട്ടിയോട് ചോദിക്കുകയുണ്ടായി.

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ’ എന്നായിരുന്നു അവതാരകൻ മമ്മൂട്ടിയോട് ആദ്യം ചോദിച്ചത്. ഉണ്ടെന്നായിരുന്നു മറുപടി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്ന് ചോദ്യം. ‘കുഴപ്പമില്ല’ എന്ന് സ്വതസിദ്ധമായ ശൈലിയിൽ മമ്മൂട്ടി ഒരു ഉത്തരവും നൽകി. എന്നിട്ടും വിടാൻ തയാറാകാത്ത അവതാരകർ ‘ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളതെന്നായി അടുത്ത ചോദ്യം, ഇതിന് മറുപടിയായി അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണം എന്നും താരം പറഞ്ഞു.ഇതോടെ വേദി ഒട്ടാകെ ചിരി പടർന്നു.