‘ഇനി വിട പറയാം’ മനോഹര ഗാനവുമായി മഞ്ജിമ; വീഡിയോ കാണാം..

February 6, 2019

തീയറ്ററുകളില്‍ ഏറെ കൈയടി നേടിയ ചിത്രമായിരുന്നു ബോളിവുഡ് താരം കങ്കണ റണാവത്ത് അഭിനയിച്ച ‘ക്വീന്‍’. ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലേക്ക് ചിത്രം റീമേയ്ക്ക് ചെയ്യുമെന്ന പ്രഖ്യാപനവും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക.

മലയാളത്തില്‍ ചിത്രത്തിന്റെ പേര് ‘സംസം’ എന്നാണ്. മഞ്ജിമയാണ് മലയാള പതിപ്പിലെ നായിക.ചിത്രത്തിലെ ഇനി വിട പറയാം എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. സമ നസ്രീന്‍ എന്നാണ് ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ബോളിവുഡില്‍ രാജ്കുമാര്‍ റാവു അവതരിപ്പിച്ച കഥാപാത്രത്തെ ആയിരിക്കും സണ്ണിവെയ്ന്‍ അവതരിപ്പിക്കുക. തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ നീലകണ്ഠ റാവുവാണ് ചിത്രത്തിന്റെ സംവിധാനം.