റാംജീറാവു തിരിച്ചെത്തുന്നു, ശ്രദ്ധേയമായി ‘മാസ്‌ക്’ ന്റെ ട്രെയ്‌ലര്‍

February 11, 2019

മലയാളികള്‍ പണ്ടേയ്ക്ക് പണ്ടെ ഏറ്റെടുത്തതാണ് മലയാളത്തിന്റെ പ്രിയാരം വിജയ് രാഘവന്റെ റാംജിറാവു എന്ന കഥാപാത്രത്തെ. ഈ കഥാപാത്രം വീണ്ടും വെള്ളിത്തിരയിലെത്തുന്നു. മാസ്‌ക് എന്ന ചിത്രത്തിലാണ് പ്രേക്ഷകരുടെ ഇഷ്ടതാരം റാംജിറാവു വീണ്ടുമെത്തുന്നത്. മാസ്‌കിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഷൈന്‍ ടോം ചാക്കോയും വിനോദുമാണ് മാസ്‌ക് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സലീം കുമാറും ചിത്രത്തിലെത്തുന്നുണ്ട്,

സുനില്‍ ഹനീഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കള്ളന്മാരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. എഎസ് ഗിരീഷ് ലാലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.