രാഷട്രീയത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

February 4, 2019

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നു എന്ന തരത്തില്‍ അടുത്തിടെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയത്.

രാഷ്ട്രീയം തനിക്ക് പറ്റിയതല്ലെന്നും സിനിമയില്‍ നല്ലൊരു നടനായി നിലനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. രാഷ്ട്രീയം അത്ര എളുപ്പമല്ലെന്നും തനിക്ക് അധികമൊന്നും അറിയാത്ത വിഷയമാണ് രാഷ്ട്രീയമെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന തരത്തിലായിരുന്നു അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.