‘റൗഡി’യുടെ വിശേഷങ്ങളുമായി താരങ്ങൾ; ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങൾ കാണാം..

February 9, 2019

ബാലതാരമായി വന്ന് നായകനായി വെള്ളിത്തിരയിൽ ഇടം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട കാളിദാസ് നായകനായെത്തുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മിസ്റ്റർ ആൻഡ് മിസ് എന്ന ചിത്രത്തിന്റെ നല്ല മുഹൂർത്തങ്ങൾ കോർത്തിണക്കിയ സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കാളിദാസ് ജയറാമിനൊപ്പം അപര്‍ണ്ണ ബാലമുരളിയും ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റൗഡിയായാണ് കാളിദാസ് ജയറാം ചിത്രത്തിലെത്തുന്നത്.സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ നിര്‍മ്മാണം.