‘പുതിയ വഴിയിൽ’ മിസ്റ്റർ ആൻഡ് മിസ് റൗഡി’യിലെ മനോഹര ഗാനം; വീഡിയോ കാണാം…

February 9, 2019

മലയാളികളെ ഒരുപിടി നല്ല ചിത്രങ്ങളാൽ വിസ്മയിപ്പിച്ച ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.. ഇമ്രാൻ ഹാഷ്മിയെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ബോളിവുഡ് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ മലയാള ചിത്രത്തിന്റെ പേര് മിസ്റ്റർ ആൻഡ് മിസ് റൗഡി എന്നാണ്.

ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്. വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനുമെല്ലാം  മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പുതിയ വഴിയിൽ ഇനി യാത്രയാണു ചെറു ജീവിതങ്ങൾ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിൽ കാളിദാസിനും അപർണ്ണയ്ക്കുമൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിന് ‘ആദി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത സംവിധായകൻ മറ്റൊരു യുവതാരത്തിനോടൊപ്പം ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.

അനിൽ ജോൺസൺ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംഗീതം ഒരുക്കിയിരിക്കുന്നത് സാബുറാമാണ്. ചിത്രത്തിന്റെ മെയ്ക്കപ്പ് നിർവഹിക്കുന്നത് ജിതേഷ് പൊയ്യയും കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തുവുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌ പ്രണവ് കൊടുങ്ങല്ലൂര്‍, സജി കുണ്ടറ എന്നിവരാണ്. ചിത്രം ഈ മാസം 22 ന് റിലീസ് ചെയ്യും.