ഓസ്‌കാർ വേദിയിൽ വികാര നിർഭരയായി ഒലീവിയ കോള്‍മാന്‍; വീഡിയോ കാണാം..

February 26, 2019

91- മത് ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിരവധി അവാർഡുകൾ കരസ്ഥമാക്കി താരങ്ങൾ…ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് ഗ്രീൻബുക്ക് സ്വന്തമാക്കിയപ്പോൾ മികച്ച നടനായി റമി മാലെക്കും മികച്ച നടിയായി ഒലീവിയ കോള്‍മാനും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഒലിവിയ കോൾമാന്റെ ഓസ്‌കാർ വേദിയിലെ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  വൈറലാകുന്നത്. ‘ദ് ഫേവറൈറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഒലീവിയ കോള്‍മാന്‍ മികച്ച നടിയായി  തെരഞ്ഞെടുക്കപ്പെട്ടത്. വേദിയിൽ വികാരനിർഭരയായ താരം, തനിക്ക് ഓസ്‌കാർ ലഭിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലായെന്ന് പറഞ്ഞു. അതോടൊപ്പം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും 25 വർഷത്തോളമായി തനിക്ക് പൂർണപിന്തുണ നൽകുന്ന ഭർത്താവിനും നന്ദി പറയാനും താരം മറന്നില്ല.

‘ഗ്രീന്‍ ബുക്ക്’ ആണ് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. പീറ്റര്‍ ഫാരെലിയാണ് സംവിധായകന്‍. റമി മാലെക് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി. ‘ബൊഹീമിയന്‍ റാപ്‌സഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം പുരസ്‌കാരം നേടിയത്. ‘റോമ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ച അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘റോമ’യാണ് മികച്ച വിദേശഭാഷാ ചിത്രം.

മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ‘പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്’ സ്വന്തമാക്കി. ഇറാനിയന്‍-അമേരിക്കന്‍ സംവിധായികയായ റയ്ക സെഹ്റ്റച്ബച്ചിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനം പശ്ചാത്തലമാക്കിയുള്ളതാണ് ഈ ഡോക്യുമെന്ററി.

ഡല്‍ഹിയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ നടത്തുന്ന നിശബ്ദ വിപ്ലവമാണ് പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. അരുണാചലം മുരുകാനന്ദം നിര്‍മ്മിച്ച ചെറിയ പണം മുടക്കില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാവുന്ന മെഷീന്‍ ഈ ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓസ്‌കര്‍ അവാര്‍ഡ് ഒറ്റ നോട്ടത്തില്‍

മികച്ച ചിത്രം: ഗ്രീന്‍ ബുക്ക്

മികച്ച നടന്‍: റമി മാലെക്

മികച്ച നടി: ഒലീവിയ കോള്‍മാന്‍

മികച്ച സംവിധായകന്‍: അല്‍ഫോന്‍സോ ക്വറോണ്‍

മികച്ച വിദേശഭാഷാ ചിത്രം: റോമാ

മികച്ച ഛായാഗ്രഹണം: അല്‍ഫോന്‍സോ ക്വറോണ്‍ (ചിത്രം റോമാ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ

മികച്ച പശ്ചാത്തല സംഗീതം: ബ്ലാക്ക് പാന്തര്‍

മികച്ച ഗാനം: ഷാലോ (ലേഡി ഗാഗ, എ സ്റ്റാര്‍ ഈസ് ബോണ്‍)

മികച്ച അവലംബിത തിരക്കഥ: ബ്ലാക്ക് ക്ലാന്‍സ്മാന്‍ (ചാര്‍ളി വചേല്‍, ഡേവിഡ് )

ഷോര്‍ട് ഫിലിം ലൈവ് ആക്ഷന്‍ – സ്‌കിന്‍. സംവിധാനം ഗൈ നറ്റിവ്, ജെയ്മി

മികച്ച വിഷ്വല്‍ എഫക്ട്: ഫസ്റ്റ് മാന്‍ (പോള്‍ ലാംബേര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റണ്‍, ഷ്വാം)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്: ‘പിരിഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്’, (റെയ്ക്ക സെറ്റ്ബാച്ചി).

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ബാഓ, (ഡോമീ ഷീ, ബെക്കീ നേമന്‍)

മികച്ച ആനിമേഷന്‍ ചിത്രം: സ്‌പൈഡര്‍മാന്‍ ഇന്റു ദ സ്‌പൈഡര്‍ വേസസ്

സൗണ്ട് എഡിറ്റിംഗ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം: ബൊഹീമിയന്‍ റാപ്‌സഡി

മികച്ച സെറ്റ് ഡെകറേഷന്‍ ജേ ഹാര്‍ട്ട് (ബ്ലാക്ക് പാന്തര്‍). ബ്ലാക്ക് പാന്തറിന് രണ്ടാം പുരസ്‌ക്കാരം

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ഹന ബിച്ച്‌ലര്‍

മികച്ച കോസ്റ്റ്യൂം ഡിസൈനന്‍ റൂത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി.