‘പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്’: മികച്ച ഡോക്യുമെന്ററി
February 25, 2019
മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ‘പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്’ സ്വന്തമാക്കി. ഇറാനിയന്‍-അമേരിക്കന്‍ സംവിധായികയായ റയ്ക സെഹ്റ്റച്ബച്ചിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനം പശ്ചാത്തലമാക്കിയുള്ളതാണ് ഈ ഡോക്യുമെന്ററി.
ഡല്‍ഹിയിലെ ഹാപൂര്‍ എന്ന ഗ്രാമത്തില്‍ സ്ത്രീകള്‍ നടത്തുന്ന നിശബ്ദ വിപ്ലവമാണ് പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. അരുണാചലം മുരുകാനന്ദം നിര്‍മ്മിച്ച ചെറിയ പണം മുടക്കില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാവുന്ന മെഷീന്‍ ഈ ഗ്രാമത്തില്‍ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.