‘തൊണ്ടിമുതലും ദൃക്‌സാക്ഷിയെ’യും പുകഴ്ത്തി ബോളിവുഡും

February 1, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറന്മൂടും അഭിനയമികവുകൊണ്ടും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഇപ്പോഴിതാ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് ബോളിവുഡില്‍ നിന്നും സന്ദേശങ്ങള്‍ എത്തുകയാണ്.

ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ സംവിധായകനായ സുരേഷ് ത്രിവേണിയാണ് ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സിനിമയിലെ ചില രംഗങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു സുരേഷ് ത്രിവേണിയുടെ പോസ്റ്റ്. ഓരോതവണ ഈ സിനിമ കാണുമ്പോഴും പുതിയ അനുഭവമാണ് ലഭിക്കുന്നതെന്നും സുരേഷ് ത്രിവേണി കുറിച്ചു.

അതേസമയം സുരേഷ് ത്രിവേണിയുടെ പോസ്റ്റിന് മറുപടിയുമായി മലയാളിയും ബോളിവുഡ് സംവിധായകനുമായ ബിജോയ് നമ്പ്യാരും രംഗത്തെത്തി. എത്ര തവണ കണ്ചാലും മടുപ്പ് തോന്നാത്ത സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നായിരുന്നു ബിജോയ് നമ്പ്യാരുടെ മറുപടി.