പ്രണയദിനത്തിൽ സ്വയം ട്രോളി പൃഥ്വി; കൈയ്യടിച്ച് സോഷ്യൽ മീഡിയ..

February 14, 2019

പ്രണയ ദിനത്തിൽ തന്റെ പ്രിയപ്പെട്ടവളുമൊത്തുള്ള മനോഹര ചിത്രങ്ങളാണ് എല്ലാവരും പോസ്റ്റ് ചെയ്യുക. എന്നാൽ ഒരു രസകരമായ ചിത്രമാണ് പൃഥ്വി ഈ പ്രണയ ദിനത്തിൽ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. രണ്ട് ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ആദ്യ ചിത്രത്തിൽ സ്നേഹത്തോടെ നിൽക്കുന്ന പൃഥ്വിയുടേയും സുപ്രിയയുടെയും ചിത്രം. രണ്ടാമത്തെ ചിത്രത്തിൽ കട്ട കലിപ്പിലാണ് സുപ്രിയയുടെ നിൽപ്പ്. ആദ്യ ചിത്രത്തിന് താഴെ ‘പ്രതീക്ഷിക്കുന്നത്’ എന്നും , രണ്ടാമത്തെ ചിത്രത്തിന് താഴെ ‘യാഥാർഥ്യം’ എന്നും അടികുറുപ്പുകൾ നൽകിയാണ് താരം ചിത്രം പങ്കുവെച്ചത്. ട്രോളിങ് മൈസെൽഫ് എന്ന ഹാഷ് ടാഗോടുകൂടി പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി ആരാധകരും രംഗത്തെത്തി.

 

View this post on Instagram

 

Valentine’s Day Special!??❣️#WhenYourHusbandDoesntListen#TrollingMyself??‍♀️??‍♀️?

A post shared by Prithviraj Sukumaran (@therealprithvi) on