ഒരേ ഇലയിൽ ഭക്ഷണം പങ്കിട്ട് വൃദ്ധദമ്പതിമാർ; പ്രണയംനിറഞ്ഞൊരു കാഴ്ച

February 14, 2023

ഇന്ന് ലോകം പ്രണയം ആഘോഷിക്കുന്ന ദിനമാണ്. ആ പ്രണയത്തിന്റെ മധുരം പകരാൻ ഒട്ടേറെ കാഴ്ചകളും സമൂഹമാധ്യമങ്ങളിൽ ഉണ്ട്.ഹൃദയം കവരുന്ന ഒട്ടേറെ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഹൃദയസ്പർശിയായ വിശേഷങ്ങൾ നിരന്തരം വരുന്ന സമൂഹമാധ്യമങ്ങളിൽ വേറിട്ടൊരു കാഴ്ച ശ്രദ്ധേയമാകുകയാണ്. ഒരേ ഇലയിൽ ഭക്ഷണം പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതിമാർ. അവരിലെ പ്രണയവും കരുതലുമാണ് ശ്രദ്ധേയമാകുന്നത്. മനോഹരമാണ് ഈ കാഴ്ച. ഒരേ ഇലയിൽ ഊണ് കഴിക്കുകയാണ് ഇരുവരും. ചോറും കറികളുമൊക്കെ പരസ്പരം പങ്കുവെച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ അവർ അവരുടേതായ ലോകത്താണ്.

അതേസമയം, തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു വ്യക്തി തന്റെ ഭാര്യയുമൊത്ത് ഒരു സെൽഫി പകർത്താൻ ശ്രമിക്കുന്ന കാഴ്ച അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വിഡിയോയിൽ, ഇവർ ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നത് കാണാം. അതിനിടയിൽ ഭാര്യയെ വിളിച്ച് സെൽഫി പകർത്തുകയാണ് ഇദ്ദേഹം. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ഇത്തരം കാഴ്ചകൾ എപ്പോഴും ആളുകളുടെ ഹൃദയം നിറയ്ക്കും.

Read Also: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. അപ്പോഴാണ് ഇത്തരത്തിലൊരു കാഴ്ച കൗതുകമായി മാറുന്നത്. എല്ലാവരും തിരക്കുകൾക്കിടയിൽ ബന്ധങ്ങൾ ചേർത്തുനിർത്താൻ മറക്കുമ്പോൾ വളരെയധികം സന്തോഷവും സ്നേഹവും പകരുകയാണ് ഈ കാഴ്ച.

Story highlights- Elderly couple sharing food on the same leaf