കിളി പോയ ആരാധകന് രസികൻ മറുപടിയുമായി പൃഥ്വിരാജ്..

February 8, 2019

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘നയൺ’  മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയ നിരവധി ആളുകളാണ് പൃഥ്വിക്കും സംവിധായകനും ആശംസാപ്രവാഹവുമായി എത്തുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റും അതിന് പൃഥ്വിയുടെ മറുപടിയും.

ചിത്രം കണ്ട് കിളി പോയെന്ന് ട്വീറ്റ് ചെയ്ത ആരാധകനോട് ഒരിക്കൽ കൂടി കണ്ടാൽ പോയ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിയുടെ രസികൻ മറുപടി. “ചിത്രം കണ്ടു, ആകെ മൊത്തം കൺഫ്യൂഷന്‍, കിളിപോയി‍‍, ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച് തരാമോ” എന്നായിരുന്നു’ ആരാധകൻ കമന്റ് ചെയ്‌തത്‌. ഇതിന് നൽകിയ പൃഥ്വിയുടെ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രസികൻ മറുപടിക്കൊപ്പം ചിത്രം കണ്ടതിന് നന്ദി പറയാനും താരം മറന്നില്ല.